സ്വന്തം സുരക്ഷ കൂട്ടി സ്വപ്‌ന സുരേഷ് ; രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ജീവന് ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞതിന് പിന്നാലെ സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്‌ന സുരേഷ്. തന്റെ സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്‌ന നിയമിച്ചിരിക്കുന്നത്. ഈ രണ്ടുപേരും മുഴുവന്‍ സമയവും സ്വപ്‌നയ്‌ക്കൊപ്പമുണ്ടാകും. പാലക്കാട് നിന്ന് സ്വപ്‌ന നിലവില്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സ്വപ്‌നയ്‌ക്കൊപ്പം തന്നെയുണ്ട്. ഇന്നാണ് രണ്ട് ബോഡി ഗാര്‍ഡുകളും സ്വപ്‌നയുടെ സുരക്ഷയ്ക്കായി ചാര്‍ജെടുത്തത്.

സ്വപ്‌നയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെയാണ് പരിഗണിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ അന്വേഷിക്കും. ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി.രാധാകൃഷ്ണന്‍. സ്വപ്‌നയുടെ രഹസ്യമൊഴി സംഘം വിശദമായി പരിശോധിക്കും. അന്വേഷണത്തില്‍ അനാവശ്യ തിടുക്കം വേണ്ടെന്നാണ് ഏജന്‍സിക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം.

അതേസമയം സ്വപ്ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ണായക യോഗം നാളെ ചേരും. ചോദ്യം ചെയ്യേണ്ടവെരുടെ പട്ടിക, പുതുതായി പ്രതി ചേര്‍ക്കേണ്ടവര്‍ തുടങ്ങിയ കാര്യങ്ങളില്‍ നാളെ തീരുമാനമെടുക്കും. കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിലും ആലോചന തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...