വിവാഹ സൽക്കാരത്തിനിടെ അജ്ഞാതരുടെ വെടിയേറ്റ് സഹോദരന്മാർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പട്‌ന : വിവാഹ സൽക്കാരത്തിനിടെ അജ്ഞാതരുടെ വെടിയേറ്റ് സഹോദരന്മാർ മരിച്ചു. ബിഹാറിലെ പട്നയിലാണ് സംഭവം. മഞ്ജീത് കുമാർ (25), മനീഷ് കുമാർ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗോപാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷാപൂർ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. പ്രദേശവാസിയായ ദൗലത്ത് റായിയുടെ മകന്റെ വിവാഹ സൽക്കാരത്തിനിടെയാണ് ആക്രമണമുണ്ടായത്. മഞ്ജീതിനും മനീഷിനും നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.

വിവരം അറിഞ്ഞ ഉടനെ പോലീസ് സ്ഥലത്തെത്തി ഇരുവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇവരുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. സ്ഥലത്തുനിന്ന് മൂന്ന് വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തു. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വത്തു തർക്കത്തിന്റെ പേരിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് നി​ഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...