കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാകില്ല ; സീറ്റ് വിഭജനത്തിൽ കടുപ്പിച്ച് സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചതോടെ ഡി.എം.കെ നേതൃത്വം നൽകുന്ന ഭരണമുന്നണിയിൽ ഭിന്നത രൂക്ഷം. സഖ്യകക്ഷിയായ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന കടുത്ത നിലപാടിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെ നേതൃത്വവും. മുന്നണിയിലെ പ്രമുഖ കക്ഷിയായ വിടുതലൈ ചിരുതൈഗൽ കക്ഷി ഒഴികെ മറ്റൊരു പാർട്ടിക്കും അധിക സീറ്റുകൾ അനുവദിക്കേണ്ടതില്ലെന്നാണ് ഡി.എം.കെ ഹൈക്കമാൻഡ് തീരുമാനം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്നണിയിൽ ജനകീയ അടിത്തറ വർദ്ധിപ്പിച്ചത് വി.സി.കെ മാത്രമാണെന്നാണ് ഡി.എം.കെയുടെ വിലയിരുത്തൽ.

കഴിഞ്ഞ തവണ നൽകിയതിനേക്കാൾ കൂടുതൽ സീറ്റുകൾ സഖ്യകക്ഷിയായ കോൺഗ്രസിന് ഇക്കുറി നൽകാൻ കഴിയില്ലെന്ന് ഡി.എം.കെ വ്യക്തമാക്കി കഴിഞ്ഞു. മുസ്ലിം ലീഗിന്റെ സീറ്റുകളിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. നിലവിലുള്ള മൂന്ന് സീറ്റുകളിൽ നിന്ന് അത് രണ്ടായി കുറച്ചേക്കുമെന്നാണ് സൂചന. രണ്ട് പുതിയ കക്ഷികൾ കൂടി ഇക്കുറി മുന്നണിയുടെ ഭാഗമായിട്ടുണ്ട്. അവർക്കായി പത്തിലേറെ സീറ്റുകൾ നീക്കിവെക്കേണ്ടി വരുന്നത് നിലവിലെ കക്ഷികളുടെ സീറ്റുകൾ വെട്ടിക്കുറയ്ക്കാൻ കാരണമാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...