ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ കത്രിക വയറ്റിൽ കുടുങ്ങിയ ഉഷയുടെ മകൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ ശസ്ത്രക്രിയക്ക് ശേഷം കത്രിക വയറ്റിൽ കുടുങ്ങിയ ഉഷയുടെ മകൻ. ഞങ്ങൾ കത്രിക വിഴുങ്ങിയ പോലെയാണ് ഇപ്പോൾ കാര്യങ്ങളെന്നും ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർക്കൊ നേഴ്സിനോ തെറ്റില്ല എന്ന സ്ഥിതിയാമെന്നും ഉഷയുടെ മകൻ ഷിബിൻ ജോസഫ് പറഞ്ഞു. എല്ലാവരും ഇപ്പോൾ കയ്യൊഴിയുകയാണ്. കത്രിക വയറിനുള്ളിൽ വന്നത് ഞങ്ങളുടെ തെറ്റ് പോലെയായി ആരോഗ്യ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടെന്ന് ഷിബിൻ കുറ്റപ്പെടുത്തി.

വണ്ടാനത്ത് അമ്മയെ കാണിച്ചതാണ് ഞങ്ങളുടെ തെറ്റ്. ഇത്രയും കാലം അനുഭവിച്ച ദുരിതത്തിന് സർക്കാർ നീതി വാങ്ങിത്തരണം, ഞങ്ങൾക്ക് നീതി ലഭിക്കണം. ആശുപത്രിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അത്രയധികം അനുഭവിച്ചുവെന്നും ഷിബിൻ പറഞ്ഞു. ഞങ്ങൾ കത്രിക വിഴുങ്ങിയ പോലെയാണ് ഇപ്പോൾ. അവർക്ക് അബദ്ധം പറ്റി എന്ന് പോലും ആരും പറയുന്നില്ല. ഇനി ഒരാൾക്കും ഇങ്ങനെ ഉണ്ടാകരുത്. തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്നും ഉഷയുടെ മകൻ ഷിബിൻ  പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...