റാസൽഖൈമയിൽ രണ്ട് കുട്ടികൾ കടലിൽ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലെ ഓൾഡ് കോർണിഷ് ബീച്ചിൽ കൗമാരക്കാരായ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പാകിസ്ഥാന്‍ സ്വദേശികളായ 12 വയസ്സുള്ള ഒമർ ആസിഫ്, സുഹൃത്ത് ഹമ്മാദ് എന്നിവരാണ് മുങ്ങി മരിച്ചത്. കൂട്ടുകാർ വിളിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇരുവരും കടലിലേക്ക് പോയതെന്ന് ഉമറിന്‍റെ പിതാവ് മുഹമ്മദ് ആസിഫ് ഖലീജ് ടൈംസിനോട് പറഞ്ഞു. ഒമറിന്‍റെ ഒൻപത് വയസ്സുള്ള ഇളയ സഹോദരൻ ഉമൈർ ഈ സമയം വീട്ടിലുണ്ടായിരുന്നു.

സാധാരണ വൈകുന്നേരം നേരത്തെ പുറത്ത് പോകാത്ത ഒമർ, അന്ന് കൂട്ടുകാർ വിളിച്ചതു കൊണ്ടാണ് പോയത്. ഉച്ചവരെ ബന്ധുവിനൊപ്പം കളിച്ചതിന് ശേഷമാണ് ഒമർ ആരെയും അറിയിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിതാവ് മുഹമ്മദിന്‍റെ മൊബൈൽ ഫോൺ കടയിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള അബായ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം കുട്ടികൾ വൈകുന്നേരം 4:28 ന് തെരുവിലൂടെ നടന്നു പോകുന്നത് കാണാം. ഒമറിന്‍റെ ഇളയ സഹോദരൻ ഉമൈർ തനിച്ചെത്തിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് മുഹമ്മദ് മനസ്സിലാക്കിയത്. തുടർന്ന് കടലിൽ ചില കുട്ടികൾക്ക് അപകടം സംഭവിച്ചു എന്ന വിവരം ഒരു അയൽക്കാരൻ അദ്ദേഹത്തെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....