കോന്നി നിയോജകമണ്ഡലത്തിലെ കോളനികൾക്ക് രണ്ടു കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി നിയോജകമണ്ഡലത്തിലെ രണ്ട് പട്ടികവർഗ്ഗ കോളനികളുടെ വികസനത്തിനായി രണ്ടുകോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ആവണിപ്പാറ പട്ടികവർഗ്ഗ കോളനിക്കും ചിറ്റാർ ഗ്രാമപഞ്ചായത്തിലെ പാമ്പിനി പട്ടികവർഗ്ഗ കോളനിക്കുമാണ് സംസ്ഥാന സർക്കാരിന്റെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്. കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് തുക അനുവദിച്ചത്.

കോന്നിയുടെ കിഴക്കൻ മലയോര പ്രദേശത്ത് അച്ഛൻകോവിലാറിന്റെ സമീപം വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ആവണിപ്പാറ കോളനിയുടെ സമഗ്ര വികസനത്തിനാണ് തുക അനുവദിച്ചതിലൂടെ വഴി തുറക്കുന്നത്. വൈദ്യുതി ഇല്ലാതെ ഇരുന്ന ആവണിപ്പാറ കോളനിയിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ വന്നതിനുശേഷം ഭൂഗർഭ കേബിൾ വൈദ്യുതി എത്തിച്ചിരുന്നു. ചിറ്റാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ വനത്തിനോട് അതിർത്തി പങ്കിടുന്ന പാമ്പിനി കോളനിയുടെയും അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾക്ക് തുക അനുവദിച്ചതിലൂടെ പരിഹാരം ആവുകയാണ്. വകുപ്പ് മന്ത്രിക്ക് എം എൽ എ നേരിട്ട് നിവേദനം സമർപിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത്പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...