കോൺഗ്രസ് കൊടി ഉയര്‍ത്തിയ പാര്‍ട്ടി ഓഫീസ് സിപിഐ തിരികെ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നെന്മാറയിൽ വിഭാഗീയതയെ തുടര്‍ന്ന് കോൺഗ്രസ് കൊടി ഉയര്‍ത്തിയ പാര്‍ട്ടി ഓഫീസ് സിപിഐ തിരികെ പിടിച്ചു. പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന ഓഫീസിൽ കഴിഞ്ഞ ദിവസം കോൺ​ഗ്രസ് കൊടി കെട്ടിയിരുന്നു. വിഭാഗീയതയെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നെന്മാറ മുൻ മണ്ഡലം സെക്രട്ടറി എംആര്‍ നാരായണനെ പിന്തുണക്കുന്നവരായിരുന്നു കോൺഗ്രസ് കൊടി കെട്ടിയത്. സിപിഐ ഓഫീസ് നാരായണന്റെ പേരിലാണെന്ന വാദമുയർത്തിയാണ് പ്രവർത്തകർ കൊടി കെട്ടിയത്. ഇത് അഴിച്ച ശേഷമാണ് പ്രകടനമായെത്തിയ പ്രവർത്തകർ ജില്ലാ സെക്രട്ടറി സുരേഷ് രാജിന്റെ നേതൃത്വത്തിൽ സിപിഐ പതാക ഉയർത്തിയത്. ശേഷം ലോക്കൽ കമ്മിറ്റി യോ​ഗം ചേരുകയും ചെയ്തു. പുറത്താക്കിയ നാരായണനും സംഘവും ഡിസിസി പ്രസിഡന്റുമായി ചർച്ച നടത്തി. ഇവരെല്ലാം ഉടൻ കോൺ​ഗ്രസിൽ ചേരുമെന്നാണ് വിവരം. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...