പ്രതിഷ്‌ഠാദിനത്തില്‍ അയോധ്യ കത്തിക്കുമെന്ന് ഭീഷണി ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പറ്റ്ന : പ്രതിഷ്‌ഠാദിനമായ നാളെത്തന്നെ അയോധ്യ കത്തിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ യുവാവ് അറസ്റ്റില്‍. ബിഹാറുകാരനായ മുഹമ്മദ് ഇന്തേഖാബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരിട്ട് പോലീസിനെ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. ബിഹാറിലെ അരാരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പലാസി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബാലുവ സ്വദേശിയാണ് ഇയാള്‍. പോലീസ് ഹെല്‍പ് ലൈന്‍ നമ്പരായ 112ലേക്ക് വെള്ളിയാഴ്ച രാത്രി നിരവധി തവണ വിളിച്ച് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ആദ്യ കോളെത്തി ആറ് മണിക്കൂറിന് ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.

കാര്യത്തിന്‍റെ ഗൗരവം മനസിലാക്കി ഉടന്‍ തന്നെ റെക്കോര്‍ഡ് ചെയ്‌ത കോള്‍ സൈബര്‍ പോലീസ് സ്‌കാന്‍ ചെയ്‌ത് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് ഇബ്രാഹിം എന്നയാളുടെ പേരിലുള്ള ഫോണാണിതെന്ന് മനസിലാക്കിയത്. തുടര്‍ന്ന് പോലീസ് ഇയാളുടെ വീട് റെയ്‌ഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇയാളുടെ മകന്‍ നിരവധി തവണ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയെന്ന് വ്യക്തമാകുന്നത്. കുറ്റകൃത്യത്തിനുപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്‌ചുകിന്റെ ആരോഗ്യ നില ദിവസേന പരിശോധിക്കണം ; ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന...

പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങി ; ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

0
ദുബായ് : വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18...

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...