സംസ്കൃത സര്‍വ്വകലാശാലയില്‍ ദ്വിദിന ദേശീയ സംഗീത സെമിനാര്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സംഗീത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ ആരംഭിച്ചു. ‘രാഗങ്ങളുടെ സൗന്ദര്യശാസ്ത്രം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിച്ചു. സംഗീതജ്ഞന്‍ ആര്‍. കെ. ശ്രീരാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. മാലിനി ഹരിഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. മഞ്ജു ഗോപാല്‍, ഡോ. അബു കെ. എം., ഡോ. ടി. ജി. ജ്യോതിലാല്‍, ഡോ. പ്രീതി കെ. എന്നിവര്‍ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞ് ഡോ. എന്‍. ജെ. നന്ദിനിയുടെ നേതൃത്വത്തില്‍ സംഗീത കച്ചേരി നടന്നു. നാളെ (ഡിസംബര്‍ ആറിന്) രാവിലെ 9.30ന് തമിഴ്‍നാട് കേന്ദ്ര സര്‍വ്വകലാ ശാലയിലെ മ്യൂസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വി. ആര്‍. ദിലീപ്കുമാര്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. ഡോ. എന്‍. പ്രിയദര്‍ശിനി, ശരത്ചന്ദ്ര ബോസ്, സുന്ദര്‍ ദാസ് ടി, അജിത് കുമാര്‍ പി. എസ്., മാളവിക നായര്‍ എം. ആര്‍, അനന്തു മുരളി, വാണി വേണുഗോപാല്‍, പെട്രീസ സാബു, ഗോപിക എസ്. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. ലോല കേശവന്‍ അദ്ധ്യക്ഷ യായിരിക്കും. ഡോ. അരവിന്ദാക്ഷന്‍ കെ. സമാപന സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിവേക് പി. മൂഴിക്കുളത്തിന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...