കോവിഡ് കേസുകൾ ഉയരുന്നു ; രാജ്യവ്യാപകമായി ഇന്നും നാളെയും മോക്ക് ഡ്രിൽ നടത്തും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും. പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രിൽ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഐസിയു കിടക്കകൾ, ഓക്സിജൻ ലഭ്യത, പരിചരണ സംവിധാനങ്ങൾ തുടങ്ങിയവ വിലയിരുത്തുന്നതാണ്.

കോവിഡ് കേസുകൾ ഉയരുന്നതിനാൽ വിവിധ സംസ്ഥാനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ ഗർഭിണികൾ, പ്രായമായവർ, ജീവിതശൈലി രോഗങ്ങൾ എന്നിവയുള്ളവർക്ക് മാസ്ക് നിർബന്ധമാണ്. ഉത്തർപ്രദേശിലെ വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരെ പ്രത്യേക സ്ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ട്. അതേസമയം, രാജ്യതലസ്ഥാനത്ത് ആശുപത്രികൾ, പോളി ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ തുടങ്ങിയ ഇടങ്ങളിൽ കോവിഡ് പരിശോധന വർദ്ധിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...