ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് രണ്ടു ദിവസം ഇടവേള

For full experience, Download our mobile application:
Get it on Google Play

ഡൽഹി​: അസാമി​ൽ നി​ന്ന് പശ്‌ചി​മ ബംഗാളി​ലെ കൂച്ച് ബെഹാറി​ലെത്തി​യ രാഹുൽ ഗാന്ധി​യുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഊഷ്‌മള സ്വീകരണം. റി​പ്പബ്ളി​ക് ദി​നത്തോടനുബന്ധി​ച്ച് ഇന്നും നാളെയും യാത്രയ്‌ക്ക് അവധി​യാണ്. ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ യാത്രയെ സ്വീകരിച്ചു. നൂറുകണക്കിന് പ്രവർത്തകർ ആർപ്പുവിളികളോടെയും മുദ്രാവാക്യം വിളികളോടെയും രാഹുലിനെ സ്വാഗതം ചെയ്‌തു. സ്വീകരണത്തിന് രാഹുൽ നന്ദി പറഞ്ഞു.

ആർ.എസ്.എസും ബി.ജെ.പിയും അഴിച്ചുവിടുന്ന വിദ്വേഷം, അക്രമം, അനീതി എന്നിവയ്‌ക്കെതിരെ ‘ഇന്ത്യ” മുന്നണി ഒന്നിച്ച് പോരാടുമെന്ന് രാഹുൽ പറഞ്ഞു. ബംഗാളിലെ പത്ത് ലോക്‌സഭാ മണ്ഡലങ്ങൾ അടങ്ങിയ എട്ട് ജില്ലകളിലുടെ 637 കിലോമീറ്ററാണ് യാത്ര.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....