സ്മാർട്ട് പാർക്കിങ്​ സംവിധാനം വരുന്നു

For full experience, Download our mobile application:
Get it on Google Play

റിയാദ് ​: റിയാദ്​ നഗരത്തിൽ സ്​മാർട്ട്​ പാർക്കിങ് സംവിധാനം​ വരുന്നു. മുനിസിപ്പാലിറ്റിയാണ് സ്​മാർട്ട് പാർക്കിങ്​ ലോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇതി​െൻറ ഭാഗമായി നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ പൊതുപാർക്കിങ്​ സ്ഥലങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ആദ്യഘട്ട കരാർ ഒപ്പിട്ടു. റിയാദ് മുനിസിപ്പാലിറ്റി വികസന വിഭാഗവും സ്വകാര്യ സ്ഥാപനമായ റിമാത്​ റിയാദ് ഡെവലപ്‌മെൻറ്​ കമ്പനിയും രാജ്യത്ത് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയായ എസ്​.ടി.സിയുടെ അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ ‘സൊല്യൂഷൻസും’ ആണ്​ കരാറിൽ ഒപ്പുവെച്ചത്​.

10​ വർഷം കൊണ്ട്​ പൊതു-വാണിജ്യ റോഡുകളിൽ 24,000വും താമസകേന്ദ്രങ്ങളിൽ 140,000വും പാർക്കിങ്​ സ്ഥലങ്ങൾ ഒരുക്കാനാണ്​ കരാർ. തെരുവുകളോടും വാണിജ്യ കേന്ദ്രങ്ങളോടും ചേർന്നുള്ള ഡിസ്​ട്രിക്​റ്റുകളിലേക്ക്​ വാഹനങ്ങളുടെ ഒഴുക്ക്​​ പരിമിതപ്പെടുത്തുകയും അതോടൊപ്പം താമസക്കാരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും താമസ സ്ഥലങ്ങൾക്കടുത്ത്​ ക്രമരഹിതമായ പാർക്കിങ്​ കുറക്കുകയും ലക്ഷ്യമിട്ടാണ് ഈ​​ സംവിധാനം നടപ്പാക്കുന്നത്​. പാർക്കിങ്​ ലോട്ടുകളുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ പ്രയോഗവും ആവശ്യമായ നിർദേശങ്ങളും നിയന്ത്രണവും മാനേജ്മെൻറ്​ സേവനങ്ങൾ നൽകുന്നതും കരാറി​െൻറ പരിധിയിൽ ഉൾപ്പെടും. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളും മികച്ച പ്രവർത്തന രീതികളും ഉപയോഗപ്പെടുത്തിയാകും പുതിയ പാർക്കിങ്​ സ്ഥലങ്ങൾ ഒരുക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...