ഉത്തർപ്രദേശ് : ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി, രണ്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്. പാളം തെറ്റിയത് ചണ്ഡീഗഡ് ദിബ്രുഗഢ് എക്സ്‌പ്രസ്. 12 കോച്ചുകൾ പാളം തെറ്റി. മങ്കപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. 25ഓളം പേർക്ക് പരുക്കേറ്റു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രക്ഷാസംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്, യാത്രക്കാർ ലഗേജുമായി ട്രാക്കിൻ്റെ വശങ്ങളിൽ നിൽക്കുന്നതായി ദൃശ്യങ്ങൾ പുറത്ത് വന്നു. ചണ്ഡീഗഢിൽ നിന്ന് അസമിലെ ദിബ്രുഗഢിലേക്ക് പോവുകയായിരുന്നു ട്രെയിൻ നമ്പർ 15904. 12 കോച്ചുകളിൽ, എസി കമ്പാർട്ടുമെൻ്റിൻ്റെ നാല് കോച്ചുകൾ ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുമ്പ് പാളം തെറ്റി. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അപകടസ്ഥലത്ത് ഉടൻ എത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു. പരുക്കേറ്റവർക്ക് കൃത്യസമയത്ത് ചികിത്സ നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.