ഐഫോൺ വിൽപനയുടെ പേരിൽ ഷോപ്പ്​ ഉടമയിൽ നിന്ന്​ പണം തട്ടിയ കേസിൽ രണ്ട്​ ജീവനക്കാർക്ക്​ തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഐഫോൺ വിൽപനയുടെ പേരിൽ ഷോപ്പ്​ ഉടമയിൽ നിന്ന്​ പണം തട്ടിയ കേസിൽ രണ്ട്​ ജീവനക്കാർക്ക്​ ദുബൈ കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക്​ ശേഷം പ്രതികളെ നാടു കടത്താനും കോടതി നിർദേശിച്ചു. 146,000 ദിർഹമാണ്​ മറ്റൊരാളുമായി ചേർന്ന്​ ജീവനക്കാർ ഷോപ്പുടമയിൽ നിന്ന്​ തട്ടിയെടുത്തത്​. ഉപഭോക്​താവിന്‍റെ വേഷത്തിലെത്തിയ തട്ടിപ്പുകാരൻ 35 ഐഫോൺ 15 പ്രോ വേണമെന്ന്​ കടയുടമയോട്​ ആവശ്യപ്പെടുകയായിരുന്നു. കടയിൽ ഇത്രയധികം ഫോണുകൾ ലഭ്യമായിരുന്നില്ല. എങ്കിലും ബിസിനസ്​ അവസരം നഷ്ടപ്പെടുത്തേണ്ട എന്ന്​ കരുതി കടയുടമ തൊട്ടടുത്ത കടയിൽ നിന്ന്​ ഫോൺ വാങ്ങുന്നതിനായി രണ്ട്​ ജീവനക്കാരുടെ കയ്യിൽ 146,000 ദിർഹം നൽകി. ​ജീവനക്കാർ ഈ പണം മൊബൈൽ വാങ്ങുന്നതിന്​ പകരം ഉപഭോക്​താവിന്‍റെ വേഷത്തിലെത്തിയ ആളുമായി ഗൂഢാലോചന നടത്തുകയും പണം അയാൾക്ക്​ കൈമാറുകയും ചെയ്തു. പകരമായി ഒരാൾക്ക്​ 50,000 ദിർഹവും രണ്ടാമത്തെയാൾക്ക്​ 20,000 ദിർഹം വീതവും നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.

പക്ഷെ പണം ലഭിച്ച ഉടനെ അയാൾ മുങ്ങി. ഷോപ്പിലെത്തിയ ജീവനക്കാരോട്​ ഒന്നുകിൽ പണമോ അല്ലെങ്കിൽ ഫോണോ വേണമെന്ന്​ ഷോപ്പുടമ ആവശ്യപ്പെട്ടെങ്കിലും വൈകിട്ടോടെ എത്തുമെന്നായിരുന്നു പ്രതികളുടെ മറുപടി. സമയം ഏറെ പിന്നിട്ടിട്ടും ഫോണോ പണമോ ലഭിക്കാതെ വന്നതോടെ ജീവനക്കാരോട്​ പണം കൈമാറിയ സ്ഥലം കാണിക്കാൻ ഷോപ്പുടമ ആവശ്യപ്പെട്ടു. തുടർന്ന്​ അവിടെയെത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. ഇതോടെ താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ഇദ്ദേഹം പൊലീസിൽ​ പരാതി നൽകുകയായിരുന്നു. തെളിവുകൾ പരിശോധിച്ച കോടതി നഷ്ടപ്പെട്ട 146,000 ദിർഹം രണ്ട്​ പ്രതികളും ചേർന്ന്​ കടയുടമക്ക്​ നൽകാൻ ഉത്തരവിടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു ; യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു....

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...