ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു ; രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: ടൂറിസ്റ്റ് വിസയിൽ എത്തി ഒമാനിൽ വൻ ജ്വല്ലറി കവർച്ച നടത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ. 23 കോടിയിലധികം രൂപ വില വരുന്ന സ്വർണമാണ് കൊള്ളസംഘം ജ്വല്ലറി ഭിത്തി തുരന്ന് കവർന്നത്. പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് സ്വർണവും പണവും കണ്ടെത്തിയിട്ടുണ്ട്. മസ്കറ്റ് ​ഗവർണറേറ്റിൽ അൽ ഖുബ്റ എന്ന പ്രദേശത്താണ് കവർച്ച നടന്നത്. ജ്വല്ലറിക്ക് സമീപം മുറിയെടുത്താണ് മോഷണം നടത്തിയത്. പുലർച്ചെയാണ് സംഭവം. ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്ത് കയറിയാണ് കവർച്ച നടത്തിയിട്ടുള്ളത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. കവർച്ച നടത്താൻ നേരത്തെ ആസൂത്രണം നടത്തിയിരുന്നു.

അതിന് ശേഷമാണ് ഇവരെത്തിയതെന്ന് പോലീസ് പറയുന്നു. നിലവിൽ മോഷ്ടിച്ച സ്വർണവും പണവുമെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു മില്യൻ ഒമാനി റിയാലോളം വരുന്ന ആഭരണവും പണവുമാണ് ഇവർ കവർച്ച നടത്തിയത്. ടൂറിസ്റ്റ് വിസയിലെത്തിയ മോഷ്ടാക്കൾ സ്വർണം ഒളിപ്പിച്ച് നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കവർച്ചയ്ക്ക് ഉപയോ​ഗിച്ച ഉപകരണങ്ങളെല്ലാം കണ്ടെത്തിയെന്നും മറ്റു തെളിവുകൾ ശേഖരിച്ചവരികയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...