മദ്യ വിൽപ്പന നടത്തിയ രണ്ട് പ്രവാസികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിലെ ഫഹാഹീൽ, മംഗഫ്, മഹ്ബൂല തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ മദ്യം വിൽപ്പന നടത്തിയ രണ്ട് പ്രവാസികളെ പിടികൂടി. ഇവരിൽ നിന്ന് 917 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഫഹാഹീൽ ഏരിയയിൽ നടത്തിയ സാധാരണ പട്രോളിംഗിനിടെയാണ് അറസ്റ്റ് നടന്നത്. വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു ബസ് ഉദ്യോഗസ്ഥർ തടഞ്ഞു. പരിശോധനയിൽ വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പ്രവാസികളിൽ ഒരാൾ വാണ്ടഡ് ലിസ്റ്റിലുള്ള വ്യക്തിയാണെന്ന് കണ്ടെത്തി. പ്രതികൾ വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ നിരവധി കുപ്പികൾ അടങ്ങിയ ഒരു കറുത്ത ബാഗ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് പിന്നീട് നാടൻ മദ്യമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബസ് വിശദമായി പരിശോധിച്ചതിൽ നിന്ന് വാഹനത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 917 കുപ്പികളോളം വരുന്ന വ്യാജമദ്യം കണ്ടെത്തുകയും ചെയ്തു. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...

കയ്‌പ്പമംഗലത്ത് എട്ട് പേരുടെ ജീവനെടുത്ത അപകടത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ...

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

0
വെമ്പായം : കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ....