എവറസ്റ്റ് കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: വിജയകരമായി എവറസ്റ്റ് കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരണപ്പെട്ടു. നേപ്പാൾ അധികൃതരാണ് മരണവിവരം സ്ഥിരീകരിച്ചത്. അരുൺ കുമാർ തിവാരി, സന്ദീപ് ആറെ എന്നിവരാണ് മരിച്ചത്. സന്ദീപ് ബുധനാഴ്ച്ചയും അരുൺ കുമാർ വ്യാഴാഴ്ച്ചയുമാണ് എവറസ്റ്റ് കീഴടക്കിയതെന്ന് എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് നേപ്പാളിന്റെ സെക്രട്ടറി ജനറൽ റിഷി ഭണ്ഡാരി അറിയിച്ചു. ഇരുവരും ക്ഷീണിതരായിരുന്നെന്നും ​അവരെ സുരക്ഷിതമായി താഴെയിറക്കാൻ ഗൈഡുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

എവറസ്റ്റ് കീഴടക്കിയ ശേഷം പരിചയസമ്പന്നരായ രണ്ട് ഷെർപ്പ ഗൈഡുകൾക്കൊപ്പം ഇറങ്ങുകയായിരുന്ന അരുൺ കുമാർ ഹിലാരി സ്റ്റെപ്പിന് സമീപം തളർന്നു വീഴുകയായിരുന്നു. ഗൈഡുകൾ ആവർത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയിട്ടും അദ്ദേഹത്തെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല. ഇതോടെ ഈ സീസണിൽ എവറസ്റ്റിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ മൂന്ന് നേപ്പാളി പർവതരോഹകർ മരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പർവതങ്ങളിൽ എട്ടെണ്ണത്തിന് ആതിഥേയത്വം വഹിക്കുന്ന നേപ്പാൾ, എല്ലാ വർഷവും നൂറുകണക്കിന് പർവതാരോഹണ പെർമിറ്റുകളാണ് നൽകുന്നത്. രാജ്യത്തിന്റെ ടൂറിസം വരുമാനത്തിന്റെ പ്രധാന ഉറവിടമാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...