യുഎഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ദുബൈ : യുഎഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്. സതേൺ ദുബൈയിൽ നടന്ന ആക്രമണത്തിലാണ് പരിക്കേറ്റത്. ഇന്ത്യക്കാരൻ കൂടാതെ ബം​ഗ്ലാദേശ്, ശ്രീലങ്കൻ സ്വദേശികൾക്കാണ് പരിക്കേറ്റത്. അതേസമയം അൽ ബദായിൽ നടന്ന ആക്രമണത്തിലും 4 പേർക്ക് പരിക്കേറ്റു. ആക്രമണങ്ങളിൽ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങളും, സേനയുമായി കരാറിലേർപ്പെട്ടിരുന്ന ഒരു മൊറോക്കൻ സിവിൽ ഉദ്യോഗസ്ഥനും മരണപ്പെട്ടു. കൂടാതെ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 8 പ്രവാസികളും കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ ആകെ 188 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇതിൽ യുഎഇ പൗരന്മാർക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഈജിപ്ത്, സുഡാൻ തുടങ്ങി 29 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. 8 ബാലിസ്റ്റിക് മിസൈലുകൾ, 4 ക്രൂസ് മിസൈലുകൾ, 36 ഡ്രോണുകൾ എന്നിവ യുഎഇ പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. ഇറാൻ ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ 433 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂസ് മിസൈലുകളും 1,977 ഡ്രോണുകളും യുഎഇ വിജയകരമായി പ്രതിരോധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...