തിരുവനന്തപുരത്ത് നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക് ; വാഹനം നിര്‍ത്താതെ പോയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. ട്രിവാൻഡ്രം ക്ലബ്ബിന് സമീപമുണ്ടായ അപകടത്തിൽ ഇരുചക്ര വാഹനയാത്രക്കാരായ നിവേദിത് കൃഷ്ണ,സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിന് ശേഷം മണിയൻപിള്ള രാജുവിന്റെ വാഹനം നിർത്താതെ പോയെന്നാണ് പരാതി. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ രാത്രി രണ്ടുവട്ടം പൊലീസ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയിരുന്നു. അപകടത്തിന് പിന്നാലെ റോഡിൽ നിന്ന് തെറിച്ചുവീണ യുവാക്കളുടെ കാലിനും കഴുത്തിനുമടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടായിട്ടും മണിയൻ പിള്ള രാജു യുവാക്കൾക്ക് പ്രഥമ ശുശ്രൂഷ നൽകാനോ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ പോലീസ് കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...