ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയ്ക്ക് വീണ്ടും വി ഡി സതീശന്റെ സഹായഹസ്തം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് പല്ലശ്ശനയില്‍ ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയ്ക്ക് വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സഹായഹസ്തം. വിനോദിനിക്ക് വീടുവെക്കാനുള്ള സ്ഥലത്തിന്റെ രേഖകളുടെ കൈമാറ്റം ഈമാസം 17ന് നല്‍കും. പാലക്കാട് നടക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും. വിനോദിനിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയത് വി ഡി സതീശന്‍ ആയിരുന്നു. കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായവും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. കേരള സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നല്‍കുന്നത്.

ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റിയ വിനോദിനിയുടെ സങ്കടം വാര്‍ത്തകളിലൂടെ അറിഞ്ഞാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഹായവുമായി എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കൃത്രിമകൈവെച്ചത്. കൃത്രിമ കൈ കൃത്യമായി ചലിപ്പിക്കാനുള്ള പരിശീലനം നല്‍കി വരികയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ് പരിക്കേറ്റ വിനോദിനിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം ; പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിൽ വക്കീൽ നോട്ടീസ്

0
തിരുവനന്തപുരം: പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിൽ ജി.സുധാകരനെതിരെ നിയമ നടപടിക്ക് സിപിഎം. സുധാകരന്‍...

ഉപകരാറുകൾ ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി ; ഡി.പി.ആറിന് മുമ്പ് പ്രാദേശിക അഭിപ്രായം തേടും

0
ന്യൂഡൽഹി : നിർമാണക്കരാർ ഏറ്റെടുക്കുന്നവർ വൻതോതിൽ ഉപകരാർ നൽകുന്നത് ഒഴിവാക്കാൻ നടപടി...

മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ...

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

0
തൃശൂർ: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന്...