വകയാർ കോട്ടയം മുക്കിൽ വാഹനാപകടം ; രണ്ടുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : വകയാർ കോട്ടയം മുക്കിൽ കെ എസ് ആർ റ്റി സി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചു കയറി വാൻ ഡ്രൈവർക്കും വഴിയാത്രക്കാരിക്കും പരിക്കേറ്റു. മൂന്ന് ഇരുചക്ര വാഹനങ്ങളും തകർന്നു. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. കെ എസ് ആർ റ്റി സി കണ്ണൂർ സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് ബസ് ആണ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. വാൻ ഡ്രൈവർ കൊടുന്തറ സ്വദേശി ഇളവിനാൽ വീട്ടിൽ തോമസ് വി മാത്യു(54), ബസ് കാത്ത് നിന്നിരുന്ന കോന്നി എലിയറയ്ക്കൽ സ്വദേശി മുരളീസദനം ഷൈലജ പ്രഭ (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മരുന്നുകളുമായി വന്ന വാൻ നിർത്തിയിട്ടതിന് ശേഷം ഡ്രൈവറുടെ കൂടെ ഉണ്ടായിരുന്ന ആൾ സമീപത്തെ കടയിലേക്ക് പോയപ്പോൾ ആണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് സ്‌കൂട്ടറുകളും അപകടത്തിൽ തകർന്നു. ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. കോന്നി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...