Friday, May 2, 2025 7:27 pm

മാ​വേ​ലി​ക്ക​രയിൽ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ര്‍ സൈ​ന്‍ ബോ​ര്‍​ഡി​ലും മ​തി​ലി​ലും ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാ​വേ​ലി​ക്ക​ര: നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ര്‍ സൈ​ന്‍ ബോ​ര്‍​ഡി​ലും തു​ട​ര്‍​ന്ന് മ​തി​ലി​ലും ഇ​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ഇരേഴ വ​ട​ക്കു​കാ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ രാ​ജേ​ഷ് (50), ഇ​രേ​ഴ വ​ട​ക്ക് ശ്രീ​ശൈ​ല​ത്തി​ല്‍ അമ്പി​ക്കു​ട്ട​ന്‍(47) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്ന് രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ട്ടാ​രമ്പലം ഭാ​ഗ​ത്തു നി​ന്ന് വ​ലി​യ​പെ​രും​പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ര്‍ ഭീ​മ​ന്‍ ആ​ല്‍​ത്ത​റ​യ്ക്ക് വ​ട​ക്ക് ഭാ​ഗ​ത്തു​വ​ച്ച്‌ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മ​രി​ച്ചു. മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃത​ദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇതുവരെ കസ്റ്റഡിയിൽ എടുത്തത് 220 പേരെ

0
ജമ്മുകശ്മീർ: ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ ഇതുവരെ NIA...

കുമ്മണ്ണൂർ വനത്തിൽ കണ്ടെത്തിയ കടുവയുടെ ജഡം സംസ്കരിച്ചു

0
കോന്നി : കോന്നി വനം ഡിവിഷനിൽ കുമ്മണ്ണൂർ ഫോറസ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയ...

ജാ​ഗ്രത നിർദേശം ; അരുവിക്കര ഡാമിൻ്റെ ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ പത്ത്...

0
തിരുവനന്തപുരം: അരുവിക്കര ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് (മേയ്...

പാലിയേക്കര ടോൾ : വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്ന് ഹൈക്കോടതി

0
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ...