Sunday, May 5, 2024 5:52 am

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

പി.സി. ആദിച്ചന്‍ പട്ടികജാതി കോളനിയില്‍
മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന, കൊടുമണ്‍ ഡിവിഷനിലെ കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പി.സി.ആദിച്ചന്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ബീനാപ്രഭ നിര്‍വഹിച്ചു.

ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഡ്വ. സി.പ്രകാശ്  അധ്യക്ഷത വഹിച്ചു.  പത്തനംതിട്ട മണ്ണു സംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥരായ സുര്‍ജിത് തങ്കന്‍, എ.എസ് ശ്രീകുമാര്‍, വി. തങ്കമ്മ, പി.മിനി,  ജിന്‍സി, ശ്യാം കുമാര്‍, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിട്ടുളളതും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമാണ്.

ഏകദിന പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം (കാര്‍ഡ്), ജാതിക്കായുടെ സംസ്‌കരണത്തിലും ജാതിക്ക ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങളായ ജാം, സ്‌ക്വാഷ്, കേക്ക്, സിപ്പ്-അപ്പ്, ഫ്രൂട്ട് പ്രിസെര്‍വ് എന്നിവയുടെ നിര്‍മ്മാണത്തിലും ഏകദിനപരിശീലനം മെയ് 17 ന് രാവിലെ 10 മുതല്‍ തെളളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ മെയ് 16 ന് 12 ന് മുന്‍പായി കൃഷി വിജ്ഞാന കേന്ദ്രവുമായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസനവകുപ്പിന്റെ അധീനതയില്‍ അടൂര്‍ കരുവാറ്റയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അധ്യയനവര്‍ഷം 5 മുതല്‍10 വരെയുള്ള ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിദ്യാര്‍ഥിനികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ ട്യൂഷന്‍ സംവിധാനം, ലൈബ്രറി സൗകര്യം, രാത്രികാല പഠന സേവനത്തിനായി റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരുടെ സേവനം, മാനസിക ആരോഗ്യ സംരക്ഷണത്തിനായി കൗണ്‍സിലിങ്, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന, മെനു അനുസരിച്ചുള്ള സമീകൃതാഹാരം, സൗജന്യമായി യൂണിഫോം, നൈറ്റ്ഡ്രസ്സ്, പഠനോപകരണങ്ങള്‍, പോക്കറ്റ്മണി, യാത്രാക്കൂലി എന്നിവ ലഭിക്കും. അപേക്ഷകര്‍ കുട്ടിയുടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും മുന്‍ വര്‍ഷം പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നുള്ള മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍രേഖ, പാസ്പോര്‍ട്ട് സൈസ്ഫോട്ടോ എന്നിവ സഹിതം പറക്കോട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 20. ഫോണ്‍: 9633003346.

ക്വട്ടേഷന്‍
പത്തനംതിട്ട ജനറല്‍ ആശുപത്രി -ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 24. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9497713258.

കാര്‍ഷിക സ്റ്റാളില്‍ ഫലവൃക്ഷതൈകളും വിത്തുകളും ലഭിക്കും
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന മേളയിലുളള  കോന്നി മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ കാര്‍ഷിക വിപണന സ്റ്റാളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ കാര്‍ഷിക തൈകളും മേല്‍ത്തരം വിത്തുകളും ഫലവൃക്ഷ തൈകളും തെങ്ങിന്‍ തൈകളും മറ്റും മിതമായ വിലയ്ക്ക് ലഭിക്കും. ജൈവജീവനോപാധികളും ഗ്രോബാഗുകളും ലഭിക്കുന്നതാണ്. കര്‍ഷകര്‍ക്ക് ഭീഷണിയായി നിലകൊളളുന്ന കാട്ടുപന്നിയെ തുരത്തുന്നതിന് ഒരു കാര്‍ഷിക സര്‍വകലാശാല ഉല്‍പ്പന്നമായ ബോറപ്പ് (BOREP) എന്ന ജൈവ ഉല്‍പ്പന്നവും സ്റ്റാളില്‍ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഈ കോൺഗ്രസ് നേതാക്കൾ കൂ​ടെ ന​ട​ന്ന് ച​തി​ക്കു​ന്ന​വ​ർ ; വീണ്ടും തുറന്നടിച്ച് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

0
തൃ​ശൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ, എം.​പി. വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ കൂ​ടെ...

ഇനിയും കാ​ത്തി​രി​ക്കണം…; ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​മെ​ത്തി​യി​ല്ല, അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് കെ.​സു​ധാ​ക​ര​ൻ തി​രി​ച്ചെ​ത്തി​യി​ല്ല

0
തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി നി​ർ​ദേ​ശം വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് കെ. ​സു​ധാ​ക​ര​ൻ...

റഷ്യയുടെ കുറ്റവാളിപ്പട്ടികയിൽ സെലെൻസ്കിയും ; റിപ്പോർട്ടുകൾ പുറത്ത്

0
മോസ്കോ: റഷ്യ തിരയുന്ന പ്രധാന കുറ്റവാളികളുടെ പട്ടികയിൽ യുക്രൈൻ പ്രധാനമന്ത്രി വൊളോദിമിർ...

വൈ​ദ്യു​തി നി​യ​ന്ത്ര​ണം ജനം ഏറ്റെടുത്തു ; മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

0
പാ​ല​ക്കാ​ട്: വൈ​ദ്യു​തി ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം ജ​നം ഏ​റ്റെ​ടു​ത്തെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കുട്ടി....