എബി പോളിന് മേളയുടെ സന്തോഷത്തിനൊപ്പം ജില്ലാ കളക്ടറെ നേരില്‍ കണ്ട ആവേശവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്രമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യറെ നേരില്‍ കണ്ട സന്തോഷത്തിലാണ് ഓട്ടിസം ബാധിതനായ എബി പോള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാന്‍ ഏറെ സന്തോഷത്തോടെ എത്തിയ എബി പോളിന് ജില്ലാ കളക്ടറെ നേരിട്ട് കണ്ടത് ഇരട്ടിമധുരമായി. സെല്‍ഫിയെടുക്കാന്‍ അമ്മ ഷേര്‍ളിക്കൊപ്പം ജില്ലാ കളക്ടറുടെ അടുത്തെത്തിയപ്പോള്‍ ഏറെ സ്‌നേഹത്തോടെയായിരുന്നു കളക്ടര്‍ എബിയെ സ്വീകരിച്ചത്.

23 വയസുകാരനായ എബി പോള്‍ ജന്മനാ ഓട്ടിസം ബാധിതനാണ്. സംസാരിക്കാനും ഏറെ ബുദ്ധിമുട്ടാണ്. അടൂര്‍ കടമ്പനാട് സ്വദേശിയാണ്. എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏറെ ഇഷ്ടപ്പെട്ടുവെന്നും ഏറെ സന്തോഷമാണെന്നും എബി ജില്ലാ കളക്ടറോട് പറഞ്ഞു. ഓട്ടിസം പോലെയുള്ള അസുഖബാധിതരായ കുട്ടികളെ വീട്ടിനുള്ളില്‍ അടച്ചിടാതെ അവരെ പുറത്തേക്ക് കൊണ്ടുവരണമെന്നും പുതിയ കാഴ്ചകള്‍ കാണാന്‍ അവര്‍ക്ക് സൗകര്യം ഒരുക്കണമെന്നും കളക്ടര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...