തിരുവനന്തപുരം : തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തടവുപുള്ളിയുടെ അടിവസ്ത്രത്തില്‍ നിന്നും ശുചിമുറിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. ആറ് മാസത്തിനിടെ എട്ടാം തവണയാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഘകേസ് പ്രതിയായ ഷഫീഖിന്റെ അടിവസ്ത്രത്തില്‍ നിന്നാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. മറ്റൊരു ഫോണ്‍ ശുചിമുറിയിലെ ഡ്രെയിനേജ് സിസ്റ്റത്തിനുള്ളില്‍ പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു IMEI നമ്പര്‍ മുഖേന ഫോണ്‍ ഉടമയെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. രണ്ടു മാസത്തിടെ നാല് തവണ കഞ്ചാവും പൂജപ്പുര ജയിലില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ആരുടേതാണ്, ആരാണ് ഉപയോഗിച്ചത് എന്നത് കണ്ടെത്താനായിട്ടില്ല. 700 തടവുകാരാണ് പൂജപ്പുര ജയിലിലെ കപ്പാസിറ്റി. നിലവില്‍ 1300 തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]
































