അനധികൃതമായി കൈവശം വെച്ച നാടന്‍ തോക്കുകളുമായി രണ്ടു പേര്‍ കൂടി പോലീസിന്‍റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പെരിന്തൽമണ്ണ : ജില്ലയില്‍ അനധികൃതമായി കൈവശംവെച്ച രണ്ടു നാടന്‍ തോക്കുകള്‍ കൂടി പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മങ്കട കരിമല സ്വദേശി ചക്കിങ്ങൽ തൊടി ജസീം (32), എന്നയാളെ ഇൻസ്പപക്ടർ യു കെ ഷാജഹാന്റെ നേതൃത്വത്തിൽ മങ്കട പോലീസ് വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

സ്വകാര്യ സ്കൂൾ അധ്യാപകനായ ജസീം വീടിന്റെ പുറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. അമ്മിനിക്കാട് പാണമ്പി സ്വദേശി പടിഞ്ഞാറേതിൽ അപ്പു(50) നെയാണ് പെരിന്തൽമണ്ണ ഇൻസ്പക്ടർ സുനിൽപുളിക്കൽ എസ്ഐ അലി എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയില്‍ മലയോരമേഖലകളില്‍ തോക്കുകളും തിരകളും കൈവശം വെയ്ക്കുകയും നായാട്ട് നടത്തുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ചെറുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായാട്ടുസംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത്തിരുന്നു.

ഇവരിൽ നിന്ന് മൂന്ന് നാടന്‍ തോക്കുകളും പിടിച്ചെടുത്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്നതെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം സന്തോഷ് കുമാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാര്‍, ഇൻസ്പക്ടർ യു കെ ഷാജഹാന്‍, എസ്ഐ എം സതീഷ് , പ്രൊബേഷന്‍ എസ്ഐ-മാരായ പി എം ഷൈലേഷ് , സജേഷ് ജോസ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീം എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...