ദുബൈ : മലയാളം മിഷൻ ദുബൈ ചാപ്റ്ററിനു കീഴിൽ വീണ്ടും രണ്ടു പഠനകേന്ദ്രങ്ങൾ കൂടി. മുഹൈസിന വാസൽ വില്ലേജ്, വാസൽ ഒയാസിസ് 2 എന്നീ പഠനകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനോത്സവം ഞായറാഴ്ച മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ ഉദ്ഘാടനം ചെയ്തു. വാസൽ വില്ലേജ് പോലെയുള്ള വലിയ മലയാളി കമ്യൂണിറ്റികളിലേക്ക് വളരെ പെട്ടെന്നുതന്നെ മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രവർത്തകർ ഭാഷാപ്രചാരണ പ്രവർത്തനങ്ങളുമായി എത്തിച്ചേരുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെക്രട്ടറി ദിലീപ് സി.എൻ.എൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായി. അധ്യാപകനായ രഞ്ജിത്ത് കുട്ടികൾക്ക് ആദ്യ ക്ലാസെടുത്തു. കൺവീനർ ഫിറോസിയ, അധ്യാപിക വിദ്യ പ്രവീൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഖിസൈസ് കോഓഓഡിനേറ്റർ സുനേഷ് നന്ദി രേഖപ്പെടുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























