പുതിയ രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് ; ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുതിയതായി അനുവദിച്ച രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചതായി ആന്റോ ആന്റണി എം. പി അറിയിച്ചു. നാഗർകോവിൽ-മംഗലാപുരം, തിരുവനന്തപുരം-ചാർലപ്പള്ളി (ഹൈദരാബാദ് ) എന്നീ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഈ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ജനുവരി 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവ്വഹിക്കും.

തിരുവല്ലയിൽ എത്തിച്ചേരുന്ന ഈ ട്രെയിനുകൾക്ക് ജനപ്രതിനിധികളുടേയും റെയിൽവേ ഉദ്യോഗസ്ഥരുടേയും മറ്റും നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകും. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പത്തനംതിട്ട ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്നതാണെന്നും ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദമാകുന്നതിനൊപ്പം മേഖലയിലെ വികസനത്തിനും സഹായകരമാകുമെന്നും എംപി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...