കളമശ്ശേരി : കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റക്ക് താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 17ന് കൂനംതൈ അമ്പലം റോഡിലുള്ള അപ്പാർട്മെന്റിലാണ് സംഭവം. പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടിൽ ജയ്സി എബ്രഹാമാണ് (55) കൊല്ലപ്പെട്ടത്. എറണാകുളം തൃക്കാക്കര മൈത്രിപുരം റോഡിൽ ഗിരീഷ്ബാബു (42), തൃപ്പൂണിത്തുറ എരൂർ കല്ലുവിള വീട്ടിൽ ഖദീജ (പ്രബിത-42) എന്നിവരാണ് അറസ്റ്റിലായത്. അപ്പാർട്മെന്റിൽ ഒരുവർഷമായി ഒറ്റക്ക് താമസിക്കുകയായിരുന്നു ഇവർ. ഗിരീഷ് ബാബുവിന്റെ കാമുകിയാണ് പ്രബിത. ഇരുവരുടെയും പൊതുസുഹൃത്താണ് ജയ്സി. ജയ്സിയുടെ വീട്ടിൽവെച്ചാണ് ഗിരീഷ് ബാബു ആദ്യം പ്രബിതയെ പരിചയപ്പെടുന്നത്. തുടർന്ന് അടുത്ത സുഹൃത്തുക്കളായി. ഇരുവർക്കും സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട് വിറ്റ വകയിൽ ധാരാളം പണവും സ്വർണവും ജയ്സിയുടെ അപാർട്മെൻറിൽ ഉണ്ടാകുമെന്ന് കരുതിയ പ്രതികൾ കവർച്ചക്ക് തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























