കോന്നി : മ്ലാവിനെ പന്നി പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്പന നടത്തിയ സംഭവത്തിൽ രണ്ട് പേരെ വടശേരിക്കര ഫോറെസ്റ്റ് റേഞ്ച് ഓഫീസർ കെ വി രതീഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടി. സംഭവത്തിൽ നീലിപിലാവ് കോയിക്കലേത്ത് ആംബുജാക്ഷൻ (50),ചിറ്റാർ തെക്കേകര പുളിമൂട്ടിൽ രാജൻ(62) എന്നിവരെ ആണ് വനപാലക സംഘം പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആയിരുന്നു അന്വേഷണം.
കരിമാൻതോട് പൂച്ചക്കുളം വനമേഖലയോട് ചേർന്ന് ജനവാസ മേഖലയിൽ പ്രതികൾ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ കൊല്ലുകയും ഇവിടെ വെച്ച് തന്നെ മാവിന്റെ ജഡം കശാപ്പ് ചെയ്ത് ഇറച്ചി നാല് ചാക്കുകകളിൽ ആക്കി കടത്തുകയും പിന്നീട് ചിറ്റാർ മേഖലയിൽ ഇറച്ചി വില്പന നടത്തിയതായും പ്രതികൾ വനപാലകർക്ക് മൊഴി നൽകി. ഇവരിൽ നിന്നും മ്ലാവ് ഇറച്ചി വാങ്ങിയവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്ക് എതിരെയും നിയമ നടപടി സ്വീകരിക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കശാപ്പ് ചെയ്തതിന് ശേഷം വനത്തിനുള്ളിലെ തോടിന് സമീപം കുഴിച്ചിട്ടിരുന്ന മ്ലാവിന്റെ തലയും കാലും ഉൾപ്പെടുന്ന അവശിഷ്ടങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പിടിയിലായ പ്രതികൾക്ക് പുറമെ മേലേ പൂച്ചക്കുളം വനമേഖലയോട് ചേർന്ന് താമസിക്കുന്ന അനിൽ കുമാറും ഇയാളുടെ രണ്ട് സുഹൃത്തുക്കളും കൂടി സംഭവത്തിൽ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായും വടശേരിക്കര ഫോറെസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ വി അറിയിച്ചു. വേട്ടയുടെ സൂത്രധാരൻ അനിൽകുമാർ ആണെന്നും നേരത്തെ നായാട്ട് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ മ്ലാവിനെ കൊല്ലാൻ ലക്ഷ്യമിട്ട് പടക്കകെണി ഒരുക്കി എന്നുമാണ് വനം വകുപ്പിന്റെ നിഗമനം.
കൂടുതൽ അന്വേഷണത്തിൽ കൂടിയെ ചിത്രം വ്യക്തമാകൂ. വടശ്ശേരിക്കര റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ വി രതീഷ് ന്റെ നേതൃത്വത്തിൽ തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് റെജികുമാർ, ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ഷിജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം കെ ഗോപകുമാർ, എ എസ് മനോജ്, ബി എഫ് ഒ മാരായ എംഎസ് ഷിനോജ്, ജി ബിജു അമൃത ശിവരാമൻ, ആദിത്യാ സദാനന്ദൻ, ആമിന എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































