ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ പഞ്ചായത്തിലെ ചാത്തൻതറ, കൊല്ലമുള പ്രദേശങ്ങളിലുള്ള കടകളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സ്കൂളുകളുടെ പരിസരത്തു നിന്ന് 100 വാര ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ പാടില്ലാ എന്ന നിയമം മറികടന്ന് വില്പന നടത്തിയ അഞ്ചു കടകളിൽ നന്നായി 62 സിഗരറ്റ് പായ്ക്കറ്റുകൾ, 82 ബീഡി പായ്ക്കറ്റുകൾ എന്നിവയാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

നിയമാനുസൃത ബോർഡുകൾ സ്ഥാപിക്കാത്ത കടകൾക്ക് കർശനമായ നിർദേശം നൽകി. ലൈസൻസ് ഇല്ലാതെയും ഹെൽത്ത് കാർഡ് ഇല്ലാതെയും പ്രവർത്തിക്കുന്ന കടകൾ എത്രയും വേഗം അവ എടുക്കുവാനും നിർദ്ദേശം നൽകി. എന്‍ഫോഴ്സ്മെന്‍റ് സി.ഓ.ടി.പിയുടെ ഭാഗമായി ജില്ലയിൽ ഉടനീളം നടക്കുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് വെച്ചൂച്ചിറയിലും പരിശോധന നടത്തിയത്. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ജൂബി തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ നിഖിൽ, ഷൈനി, ബബിത എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ല ;...

0
ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ്...

സ്വത്തുവിവരം മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ രാജീവ് ചന്ദ്രശേഖരന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം...

കൗൺസിലർ ആര്‍.സുഗതന് ആറ് മാസം അവധി ; രൂക്ഷവിമർശനവുമായി കെ.എസ് ശബരീനാഥന്‍ രംഗത്ത്

0
തിരുവനന്തപുരം: നഗരസഭ വാഴോട്ടുകോണം കൗൺസിലർ ആര്‍.സുഗതന് ആറ് മാസം അവധി. സുഗതന്...