മല്ലപ്പളളി : ചെറുകോൽ പുഴ – പൂവനക്കടവ് റോഡിൽ അപകടങ്ങൾ പതിവാകുന്നു. പാടി മൺ മുതൽ സി.എം. എസ് ഹൈസ്കൂൾ ജംഗ്ഷൻ വരെ അപകടങ്ങൾ പെരുകുന്നു. ഇവിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ബഥേൽ പടിയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. തൊട്ടടുത്ത ദിവസം തന്നെ പൗവത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായി.
വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിലെ കൊടും വളവുകൾ അപകട ഭീഷണിയായിരിക്കുകയാണ്. റോഡിന്റെ അശാസ്ത്രിയ നിർമ്മാണമാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് പ്രധാന കാരണം. ടാറിങ് ജോലികൾക്കു ശേഷം കലുങ്ക് നിർമ്മാണത്തിനായി പലയിടത്തും വെട്ടിപൊളിച്ചിട്ടിരിക്കുന്നത് വാഹനാപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. റോഡിലെ കൊടുംവളവുകൾ നിലനിർത്തിയാണ് നിർമ്മാണം നടത്തിയത്.
റോഡ് കാണാൻ കഴിയാത്ത വിധം വശങ്ങളിൽ കാട് പടർന്നു പിടിച്ചിരിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ്. എന്നാൽ അപകടങ്ങളും അപകട മരണങ്ങളും നിത്യസംഭവമായിട്ടും ഒഴിവാക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്തതിൽ പരാതിയും ഉയർന്നിട്ടുണ്ട്. അമിതഭാരം കയറ്റിയ ടിപ്പർ ലോറികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ പായുന്ന റോഡിൽ യാതൊരു സുരക്ഷാ മാർഗ്ഗങ്ങൾ ഇല്ലാത്തതും ആക്ഷേപത്തിന് കാരണമാകുന്നു.
വീതി കുറവും കൊടും വളവുകളും നിറഞ്ഞ റോഡിലൂടെയുള്ള അമിത വേഗതയും അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുകയാണ്. അപകടങ്ങൾ പതിവായതോടെ വാഹനങ്ങളുടെ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യങ്ങൾ നേരത്തെ ഉയർന്നിരുന്നു. അപകടങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷാ മാർഗങ്ങൾ നടപ്പാക്കാൻ പാടുപെടുന്ന അധികാരികൾ പിന്നെ എല്ലാം മറക്കുകയാണ് പതിവ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































