53.5 ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആ​റ്റി​ങ്ങ​ൽ: മാ​ര​കമയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പോലീസ് പിടിയിൽ. ആ​റ്റി​ങ്ങ​ൽ കോ​രാ​ണി കു​റ​ക്ക​ട പു​ക​യി​ല​ത്തോ​പ്പ് ബ്ലോ​ക്ക്‌ ന​മ്പ​ർ 60 ൽ ​അ​പ്പു​ക്കു​ട്ട​ൻ (32), മാ​മം കി​ഴു​വി​ലം പു​തു​വ​ൽ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സ​നീ​ത്(28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടിയത്. 53.5 ഗ്രാം ​എം.​ഡി.​എം.​എ​യും ഇ​ല​ക്ട്രി​ക് ത്രാ​സും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ആ​റ്റി​ങ്ങ​ലി​ലെ വി​ദ്യാ​ഭ്യാ​സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്നവരാ​ണ്​ പ്ര​തി​ക​ൾ. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ആ​റ്റി​ങ്ങ​ൽ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ്റി​ങ്ങ​ൽ മാ​മം പാ​ല​ത്തി​നു അ​ടു​ത്തു​ള്ള ട​ർ​ഫി​നു സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​റ്റി​ങ്ങ​ൽ ഐ.​എ​സ്.​എ​ച്ച്.​ഒ ത​ൻ​സീം അ​ബ്ദു​ൽ സ​മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ഭി​ലാ​ഷ്, അ​ഡി​ഷ​ണ​ൽ എ​സ്.​ഐ നു​ജൂം, പോ​ലീ​സു​കാ​രാ​യ അ​നി​ൽ​കു​മാ​ർ, ദി​നു പ്ര​കാ​ശ്, മ​ഹി, റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മി​ലെ എ​സ്.​ഐ ബി​ജു ഹ​ക്ക്, എ.​എ​സ്.​ഐ ബി​ജു​കു​മാ​ർ, പോ​ലീ​സു​കാ​രാ​യ വി​നീ​ഷ്, സു​നി​ൽ​രാ​ജ് എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു ; പ്രധാന...

0
കരൂർ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ...

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയ 3000-ത്തിലധികം സ്കൂൾ അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ സർക്കാർ

0
പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ...

പട്ടാപ്പകൽ വാഴക്കുല മോഷണം : രണ്ട് പേർ പിടിയിൽ

0
കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന...

ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക ; ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ...

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ഇറാനു മേൽ പുതിയ ഉപരോധം...