തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേർ മരിച്ചു. വിവിധ അപകടങ്ങളിലായി കഴിഞ്ഞ ദിവസം പരിക്കേറ്റത് 35 പേര്‍ക്കാണ്. കുന്നംകുളത്തിനടുത്ത് ചൂണ്ടലിലും കോട്ടപ്പടിയിലും ഉണ്ടായ അപകടങ്ങളിലാണ് രണ്ടു പേര്‍ മരിച്ചത്. ആര്‍ത്താറ്റ് സജിത്ത് വിൽസണ്‍, ചൂണ്ടല്‍ തെക്കേക്കര വീട്ടില്‍ ജോസ് (89) എന്നിവരാണ് മരിച്ചത്. പുതുക്കാട് തലോര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബസിടിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് നാമക്കല്ലില്‍ നിന്നുള്ള പഠനയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴം പുലര്‍ച്ചെ നാലോടെ തലോര്‍ ദേശീയപാതയില്‍ ജറുസലേം ധ്യാനകേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്.

ഇരിങ്ങാലക്കുട തുമ്പൂരില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഈ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ ഇരിങ്ങാലക്കുടയിലേയും തൃശൂരിലേയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചാവക്കാട് കാറ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

കുന്നംകുളം കോട്ടപ്പടിയിലുണ്ടായ അപകടത്തില്‍ മരിച്ച യുവാവ് മാതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നെത്തിയതായിരുന്നു. ആര്‍ത്താറ്റ് പരേതരായ പനക്കല്‍ വില്‍സണ്‍ -ബേബി ദമ്പതികളുടെ മകന്‍ സജിത്ത് വില്‍സനാണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിറകില്‍ സജിത്ത് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...

കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...

തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ചു ; സ്ത്രീയും കുഞ്ഞും രക്ഷപ്പെട്ടത്...

0
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ അതൃപ്തി ; മന്ത്രി എം ലിജുവും എക്സൈസ്...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ്...