രാജസ്ഥാനിലെ ഭിൽവാരയിൽ ക്ഷേത്രത്തിന് പുറത്ത് ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഭിൽവാര: രാജസ്ഥാനിലെ ഭിൽവാരയിൽ ക്ഷേത്രത്തിന് പുറത്ത് ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ലോകേഷ് ഖാതിക്, ഹേമന്ത് കോലി എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.ഞായറാഴ്ച രാത്രിയാണ് ശാസ്ത്രി നഗറിലെ ബാലാജി, ബാബ രാംദേവ് ഹനുമാൻ ക്ഷേത്രത്തിന് പുറത്ത് മൃഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പ്രദേശത്ത് പ്രതിഷേധം ഉയരുകയും ക്രമസമാധാനനില തകരുകയും ചെയ്തു. വിഷയം വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഏറ്റെടുക്കുകയും ചെയ്തു.

അറസ്റ്റിലായ പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പ്രതിയായ ലോകേഷ് ഖാതിക് മൃഗങ്ങളുടെ തോൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബിസിനസ് നടത്തിവരികയാണ്. ഞായറാഴ്ച രാത്രി ഇയാളും ഹേമന്തും കൻവാഖേഡ പ്രദേശത്ത് നിന്ന് സ്കൂട്ടിയിൽ ചാക്കുകളിലാക്കി മൃ​ഗത്തിൻ്റെ അവശിഷ്ടങ്ങൾ കൊണ്ടുപോയിരുന്നു. ഇതിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാകാം എന്നാണ് പൊലീസ് പറയുന്നത്.പ്രതിഷേധം നടന്നിട്ടും പ്രതികൾ ഇക്കാര്യം പുറത്ത് പറയാത്തത് സംശയത്തിന് ഇടയാക്കുന്നു. കുറ്റവാളികളെ തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ പ്രതിഷേധവും തണുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ...

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...