വ്യാപാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിൽ വ്യാപാരിയെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ക്വട്ടേഷന്‍ കൊടുത്തയാളും കൊട്ടേഷൻ ഏറ്റെടുത്തയാളുമാണ് നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായത്. ഇനിയും പിടിയിലാവാനുള്ള ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. നെയ്യാറ്റിൻകര പെരുമ്പഴു സ്വദേശി വിനോദ് കുമാർ, കുന്നത്തുകാൽ സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 28-ാം തീയ്യതി രാത്രി 11.30നാണ് സംഭവം. പഴുതൂരില്‍ പലചരക്ക് കട നടത്തുന്ന രാജൻ കടയടച്ച് വീട്ടിലേക്ക് മടങ്ങുംവഴി ക്വട്ടേഷൻ സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വാഹനം ഇടിപ്പിച്ച ശേഷം വെട്ടിക്കൊല്ലാനായിരുന്നു പദ്ധതി. കടയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നായിരുന്നു ക്വട്ടേഷൻ.

ഒരാഴ്ച്ച മുമ്പ് സ്ഥലത്തെത്തിയ ക്വട്ടേഷൻ സംഘം ആളെയെയും ക്വട്ടേഷൻ നടത്തേണ്ട സ്ഥലവും ഉറപ്പിച്ചു. തുടർന്ന് കാറിൽ പിന്തുടർന്ന അഞ്ചംഗ സംഘം വിഷ്ണുപുരത്തെ ഒഴി‍ഞ്ഞ സ്ഥലത്തുവെച്ച് രാജന്റെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. വഴിയിലേക്ക് തെറിച്ചുവീണ രാജനെ വാളിന് വെട്ടിയും കമ്പി വടി കൊണ്ട് തലക്കടിച്ചും പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞു. രാജന്റെ കൈയ്യിലുണ്ടായിരുന്ന പണം നഷ്ടമാകാത്തതിനാൽ മോഷണശ്രമമല്ല എന്ന് അന്നുതന്നെ പോലീസ് ഉറപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ക്വട്ടേഷനാണെന്ന് സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്വദേശിയിൽ നിന്നാണ് ക്വട്ടേഷൻ സ്വീകരിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...