ഉള്ള്യേരിയില്‍ സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഉള്ള്യേരിയില്‍ സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാത്തഞ്ചേരി മീത്തല്‍ ഷൈജുവിന്റെ മകള്‍ അലോന (14), പൂക്കോടന്‍ ചാലില്‍ മിനി (43) എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകുന്ന വഴി ആതകശ്ശേരി ക്ഷേത്രത്തിനടുത്തേക്ക് പോകുന്ന ഫൂട്ട്പാത്തില്‍ വെച്ചാണ് അലോനക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ പൂക്കോട്ട്യേരി താഴെ വെച്ചാണ് മിനിയ്ക്ക് കടിയേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉള്ള്യേരിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 25ഓളം പേര്‍ക്കാണ് നായയുടെ കടിയേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് ഉള്ള്യേരി അങ്ങാടിയില്‍ ആറ് പേര്‍ക്ക് കടിയേറ്റത്. പിന്നീട് 20 ദിവസങ്ങള്‍ക്ക് ശേഷം മാമ്പൊയിലിലും കൂനഞ്ചേരിയിലും നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിയടക്കം ഒട്ടെറെ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തെരുവ് നായ ശല്യം കൂടി വരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണ്ണക്കൊള്ള : ‘ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’ ; പിഎസ് പ്രശാന്ത്

0
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം...

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...

മകനോടുള്ള വ്യക്തിവിരോധം ; യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു

0
കങ്ങഴ : വ്യക്തിവിരോധത്തെത്തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമയെ പരിക്കുകളോടെ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : പുനരധിവാസ പ്രാഥമിക പട്ടികയിൽ 179 കുടുംബങ്ങൾ

0
കല്പറ്റ : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുനിന്ന്‌ പുനരധിവസിപ്പിക്കേണ്ടത് 179...