ബിരിയാണിയില്‍ പാറ്റയെ കിട്ടിയെന്നു ബഹളംവെച്ചു ; കുടുങ്ങുമെന്നായപ്പോള്‍ മോഷ്ടിച്ച സ്‌കൂട്ടറില്‍ രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ഹോട്ടലില്‍ ബിരിയാണി കഴിച്ചശേഷം ഭക്ഷണത്തിൽനിന്ന് പാറ്റയെ കിട്ടിയെന്ന് പറഞ്ഞ് ബഹളംവെച്ച് രണ്ടുപേർ. ഹോട്ടലുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് ഓടി രക്ഷപെട്ടു. രാവിലെ പതിനൊന്നരയോടെ ഹോട്ടലിലെത്തിയ യുവാക്കൾ ആദ്യം ഹോർലിക്‌സും പിന്നീട് ബിരിയാണിയും ഓർഡർ ചെയ്തു.

കഴിച്ചു തീരാറായപ്പോഴാണ് ബിരിയാണിയിൽ പാറ്റ കിടക്കുന്നതായി ബഹളമുണ്ടാക്കിയത്. ചൂടു ബിരിയാണിയിൽ പാറ്റ കിടന്നതിന്റെ ലക്ഷണമില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാർ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് പറഞ്ഞതോടെ പ്രതികൾ തന്ത്രപൂർവം പുറത്തിറങ്ങി. അതിലൊരാൾ ഓടി രക്ഷപെടുകയായിരുന്നു. ഇവരുടെ ഇരുചക്രവാഹനത്തിന് നമ്പർ പ്ലേറ്റില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാർ മറ്റേയാളെ തടഞ്ഞു വെച്ചു.

പിന്നീട് ഇയാളും ഓടി രക്ഷപെട്ടു. വിവരമറിഞ്ഞെത്തിയ മംഗലപുരം പോലീസ് പ്രതികളുടെ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. മോഷണ വാഹനമായതിനാലാണ് നമ്പർ പ്ലേറ്റ് നീക്കം ചെയ്തതെന്നാണ് പോലീസ് നിഗമനം. ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...