ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിടനാട് കൊണ്ടൂർ ഭാഗത്ത് കടമാൻകുളത്തിൽ വീട്ടിൽരാജു മകൻ വിഷ്ണു .ആർ (30), ഈരാറ്റുപേട്ട കടുവമൂഴി ഇടത്തും പറമ്പിൽ വീട്ടിൽ അഷറഫ് മകൻ നാദിർഷാ (25) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന് സമീപം വെച്ച് ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ വിഷ്ണുവിന്‍റെ കയ്യിൽ നിന്നും യുവാവ് പൈസ കടം മേടിച്ചിട്ട് തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. ബാറിൽ മദ്യപിക്കാൻ എത്തിയ ഇരുവരും യുവാവും തമ്മിൽ ഇതിന്‍റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ബാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവിനെ ഇരുവരും പിന്തുടർന്ന് മർദ്ദിക്കുകയും നാദിർഷാ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് യുവാവിന്‍റെ കഴുത്തിലും, നെഞ്ചിലും വരയുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ നാദിർഷാക്ക് ഈരാറ്റുപേട്ട സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, ഷാബു മോൻ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ജി.നാഥ്. സുബാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































