തൃശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടര്‍ന്ന് രോഗി ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടര്‍ന്ന് രോഗി ഗുരുതരാവസ്ഥയിൽ. മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റാണ് അമൽ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം.

ഹെൽത്ത്‌ ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്ന് അമലിന് നൽകുകയായിരുന്നു. ഇതോടെ രോഗി അബോധാവസ്ഥയിലായി. ഔദ്യോഗിക ലെറ്റര്‍ പാഡിന് പകരം ഒരു തുണ്ടു കടലാസിലാണ് രോഗിക്ക് ഡോക്ടര്‍ മരുന്ന് എഴുതി നൽകിയത്. മെഡിക്കൽ ഷോപ്പിൽ നിന്നും ഈ മരുന്ന് തെറ്റായിട്ടാണ് നൽകിയത്. ആശുപത്രിയിലെ നഴ്സിനെ കാണിച്ചപ്പോൾ മരുന്ന് കഴിച്ചോളാൻ പറഞ്ഞെന്നും അങ്ങനെയാണ് മരുന്ന് കൊടുത്തതെന്നും ബന്ധുക്കൾ പറഞ്ഞു.

മികച്ച ചികിത്സ നൽകാൻ മെഡിക്കൽ കോളേജിലെ ഡോക്ടര്‍ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവും ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ കൈകൂലിയായി 3200 രൂപ വാങ്ങിയെന്നും വടക്കാഞ്ചേരിയിലെ ഒരു ക്ലിനിക്കിൽ ചെന്നാണ് ഡോക്ടര്‍ക്ക് പണം കൊടുത്തതെന്നും ഇതിനു ശേഷമാണ് ആശുപത്രിയിൽ മികച്ച ചികിത്സ ലഭിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

പരാതിയിൽ അന്വേഷണമാരംഭിച്ചതായി മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിച്ചു. മരുന്നു മാറിക്കഴിച്ചതിനെത്തുടർന്ന് രോഗിക്ക് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അലര്‍ജി, ചുമ എന്നീ അസുഖങ്ങൾക്ക് നൽകുന്ന മരുന്നാണ് ഇത്. മരുന്ന് കഴിച്ച് അടുത്ത ദിവസം രോഗിക്ക് അപസ്മാരം വന്നെന്നും റിപ്പോ‍ര്‍ട്ടിലുണ്ട്. രോഗിയുടെ നില ഗുരുതരമായതിന് പിന്നാലെ മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചു. മരുന്ന് മാറി കഴിച്ചെങ്കിലും ആരോഗ്യനില ഗുരുതരമാവുന്ന തരത്തിലുള്ള റിയാക്ഷൻ ഉണ്ടാവാൻ സാധ്യതയില്ലെന്നും ആരോഗ്യനില വഷളായതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...