കാറിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട: കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU) കാട്ടാക്കടയിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്നും 4 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രാജീവ്(57 വയസ്സ്), അനൂപ്(35 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധന നടത്തി വരവേ കൈ കാണിച്ച് നിർത്താതെ പോയ കാറിനെ പിന്തുടരുകയും സിവിൽ സ്റ്റേഷന് മുൻവശം വച്ച് തടഞ്ഞു നിർത്തി കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് പ്രതികളെയും തൊണ്ടി മുതലുകളും നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർക്ക് കൈമാറി. കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി.ബി.ഷാജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ എം.വിശാഖ്, അജയൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ.രജിത്ത്, പ്രശാന്ത് ലാൽ, ആർ.രാജീവ്, ഹരിപ്രസാദ് എന്നിവർ ഉണ്ടായിരുന്നു.

മലപ്പുറം ചേളാരിയിൽ 7.5 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേളാരി സ്വദേശി ഷണ്മുഖ ദാസൻ(38 വയസ്സ്) ആണ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷനൂജ്.കെ.ടി യും സംഘവുമാണ് കേസ് കണ്ടെടുത്തത്. കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ച യമഹ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ബിജു, കെ.പ്രദീപ്‌ കുമാർ, എം.രാകേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ.എം.എം, അരുൺ പാറോൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എം.ലിഷ എന്നിവരും ഉണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...