കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ചേർത്തല: ദേശീയപാതയിൽ ചേർത്തല കെവിഎം ആശുപത്രിക്ക് തെക്കുവശം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ ഡ്രൈവർ തെങ്കാശി അമ്പത്തൂർ അനിക്കുളം മെയിൻ റോഡിൽ 4/140 നമ്പർ വീട്ടിൽ ആദിമൂലം (24), കാർ ഡ്രൈവർ തൊടുപുഴ കണിയാപറമ്പിൽ അഖിൽ കെ അനൂപ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ആദിമൂലത്തിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന കാറും ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളത്തിന് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്.

രണ്ട് വാഹനങ്ങളുടെയും മുൻഭാഗം കുരുങ്ങിപ്പോകുകയും മുൻഭാഗം പൂർണ്ണമായും തകരുകയും ചെയ്തു. കാർ വലിച്ച് മാറ്റിയ ശേഷം പിക്കപ്പ് വാനിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർ ആദിമൂലത്തെ വണ്ടി വെട്ടിപ്പൊളിച്ചാണ് അഗ്നിശമന സേന പുറത്തെടുത്തത്. അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ചേർത്തല ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ ഇൻ ചാർജ്ജ് പി ഷിബു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ മധു, ഫയർമാൻമാരായ രാകേഷ്, രമേഷ്, അജ്മൽ, അജി, ഷിജോ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...