രണ്ടുപേർ കുത്തേറ്റ് മരിച്ചു ; കൊല്ലപ്പെട്ടവരിൽ ആക്രമിച്ചയാളും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊടകര വട്ടേക്കാട് നാലുവർഷം മുമ്പുള്ള ആക്രമണത്തിന് പ്രതികാരം ചെയ്യാനെത്തിയയാളും അന്നത്തെ കേസിലെ പ്രതിയും കുത്തേറ്റുമരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടുകയറി ആക്രമിച്ചയാളും വീട്ടുകാരനുമാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ അഭിഷേകിനും പരിക്കേൽക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ നടന്ന അക്രമത്തിൽ പ്രതിയായിരുന്നു സുജിത്ത്. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ ആക്രമിക്കാനെത്തിയത്. വിവേകിനെ കൂടാതെ ഹരീഷ്, അഭിഷേക് എന്നിവരാണ്സംഘത്തിലുണ്ടായിരുന്നത്. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗർഭിണിയെ തടവിലാക്കി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
കോട്ടയം: തീക്കോയിൽ ഗർഭിണിയെ തടവിലാക്കി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ...

സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. പി. കെ. മോഹന്‍രാജിന് പത്തനംതിട്ട ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി നിയമിതനായ പ്രൊഫ....

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് കുസ്‌തിയ...

കൊച്ചി കോർപറേഷന്റെ 26-ാമത് ഡെപ്യൂട്ടി മേയറായി വി ആർ സുധീർ

0
കൊച്ചി: കൊച്ചി കോർപറേഷന്റെ 26-ാമത് ഡെപ്യൂട്ടി മേയറായി വി ആർ സുധീർ...