ആനയുടെ പല്ല് അനധികൃതമായി കൈവശം വെച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ആനയുടെ പല്ല് അനധികൃതമായി കൈവശം വെച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ഇടമണ്‍ ഉറുകുന്നിന് സമീപം തോട്ടിന്‍കരയില്‍ രാജന്‍കുഞ്ഞ് തമ്പി(49), തിരുവനന്തപുരം പോത്തന്‍കോട് പോയ്തൂര്‍കോണം മണ്ണറ മനുഭവനില്‍ എസ് മനോജ്(48) എന്നിവരാണ് പിടിയിലായത്.
തൽസമയം സ്ഥലത്തു നിന്നും രക്ഷപെട്ട പ്രധാന പ്രതി ചെങ്ങന്നൂർ ആല കോലത്തച്ചംപറമ്പില്‍ രാഹുല്‍(28) അടക്കമുള്ള മറ്റു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. റാന്നി ഡിവിഷനിൽ കരികുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽപ്പെട്ട  ചെങ്ങന്നൂർ കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം ഐ.ടി.ഐ ജംഗ്ഷന് അടുത്തുള്ള ആര്യാസ് ഗാർഡൻ ഹോട്ടലിന്റെ  പാർക്കിങ്ങ് ഏരിയയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. നിയമ വിരുദ്ധമായി ആനപ്പല്ല് കൈവശം വെച്ച് വിൽപ്പന നടത്തുന്നു എന്ന് തിരുവനന്തപുരം വനം ഇന്റലിജൻസിൽ നിന്നും രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കരികുളം ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് എത്തുകയായിരുന്നു. വന്യജീവി ഇനത്തിൽപ്പെട്ട ആനപ്പല്ലും ആനപ്പല്ല് കടത്താൻ ഉപയോഗിച്ച വാഗണ്‍ ആര്‍ വാഹനവും കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ റാന്നി കോടതി മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 70255 53033 / 0468 233 3033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...