നി​ല​മ്പൂ​രിൽ 29 കിലോ രക്തചന്ദനവുമായി രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നി​ല​മ്പൂ​ർ : വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 29.850 കി​ലോ ര​ക്ത​ച​ന്ദ​ന​ത്ത​ടി​ക​ളു​മാ​യി രണ്ടുപേരെ വ​നം​വ​കു​പ്പ് ​പിടികൂടി. കോ​ഴി​ക്കോ​ട് ന​ല്ല​ളം പു​തു​കോ​വി​ല​കം ഇ​ബ്നു​ൽ ഫാ​രി​സ് (29), കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് പെ​രു​മ​ണ്ണ ക​ണ്ണം​കു​ള​ത്തി​ൽ ത​സ്‍ലി​ൻ (24) എ​ന്നി​വ​രെ​യാ​ണ് നി​ല​മ്പൂ​ർ ഫ്ല​യി​ങ് സ്ക്വാ​ഡും കൊ​ടു​മ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വ​ന​പാ​ല​ക​രും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ അ​രീ​ക്കോ​ട്ടു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ചെ​ത്തി​മി​നു​ക്കി​യ ഏ​ഴു ത​ടി​ക​ളാ​ണ് ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും ഉദ്യോഗസ്ഥരുടെ പി​ടി​യി​ലാ​യ​ത്. ഇവരിൽ നിന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. നി​ല​മ്പൂ​ർ റി​സ​ർ​വ് ഫോ​ഴ്സ് റേ​ഞ്ചി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓഫീസർ വി. ​രാ​ജേ​ഷ്, നി​ല​മ്പൂ​ർ ഫ്ല​യി​ങ് സ്ക്വാ​ഡ് റേ​ഞ്ചി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓഫീസർ സി.​കെ. വി​നോ​ദ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓഫീസർ എ​ൻ.​പി. പ്ര​ദീ​പ് കു​മാ​ർ, കൊ​ടു​മ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓഫീസർമാ​രാ​യ ഷി​ജി, ദി​ജി​ൽ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓഫീസർമാ​രാ​യ സി. ​ബാ​ലു, മു​നീ​റു​ദ്ദീ​ൻ, ഫോ​റ​സ്റ്റ് വാ​ച്ച​ർ അ​ബ്ബാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ ; കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ...

0
ഇംഫാൽ: വംശീയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന മണിപ്പൂരിൽ വീണ്ടും കടുത്ത സായുധ ആക്രമണവും...

‘ഓപ്പറേഷൻ തൂഫാൻ’ ; പിടിമുറുക്കി ജില്ലാ പോലീസ്, അറസ്റ്റിലായത് 47 പേർ

0
പത്തനംതിട്ട: ലഹരി മാഫിയയുടെ വേരറുക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് പോലീസ് നടപ്പാക്കിവരുന്ന...

റാന്നിയിൽ വൻ പുകയില വേട്ട : ലോഡ്ജിൽ നിന്ന് 2425 പാക്കറ്റ് ഹാൻസും ശംഭുവും...

0
റാന്നി: റാന്നി പേട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ നിരോധിത...

ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്കൂളില്‍ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ തൈ നടീലും നടത്തി

0
ഇലന്തൂര്‍ : ഇലന്തൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്കൂളിലെ പരിസ്ഥിതി...