ദില്ലിയിൽ തെരുവുനായയുടെ കടിയേറ്റ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയിൽ തെരുവുനായയുടെ കടിയേറ്റ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. വസന്ത്കുഞ്ച് മേഖലയിലാണ് സംഭവം. അഞ്ചും ഏഴും വയസുള്ള കുട്ടികളാണ് മരിച്ചത്. ആനന്ദ് (7), ആദിത്യ (5) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഏഴ് വയസുള്ള കുട്ടിയെ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. ഇന്ന് നടത്തിയ തെരച്ചിലിലാണ് ശരീരത്തിൽ നായയുടെ കടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അഞ്ചു വയസുകാരൻ ഇന്ന് സമീപത്തെ പറമ്പിലേക്ക് പോയപ്പോഴാണ് തെരുവുനായകൾ കൂട്ടമായി ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പോലീസ് അറിയിച്ചു. ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാര്‍ച്ച് പത്തിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു ഏഴ് വയസുകാരനെ കാണാതാകുന്നത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി ലഭിച്ചിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ പറ‍ഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നായകൾ കടിച്ചുകീറിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് പന്നികളെയും ആടുകളെയും ആക്രമിക്കുന്ന തെരുവുനായ്ക്കൾ ഉള്ളതായും പോലീസ് പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...

കോൺഗ്രസിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം : കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി...