ഗാന്ധിജയന്തി അവധി ; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ഗാന്ധി ജയന്തിയും തുടർന്നുള്ള വാരാന്ത്യ ദിവസങ്ങളിലുമുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പ്രത്യേക സർവീസുകൾ.എസ്എംവിബി–തിരുവനന്തപുരം എക്സ്പ്രസ് (06585) നാളെ വൈകിട്ട് 4.50ന് സർവീസ് ആരംഭിക്കും. അതേസമയം എസ്എംവിബി–കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45നാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുക.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്ക സർവീസ് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടും. പാലക്കാട്, കോട്ടയം വഴിയായിരിക്കും ട്രെയിൻ സർവീസ് നടത്തുക. കണ്ണൂർ–ബെംഗളൂരു സ്പെഷ്യൽ ട്രെയിനിന്റെ മടക്കയാത്ര വെള്ളിയാഴ്ച വൈകിട്ട് 4.10നാണ് ക്രമീകരിച്ചിരിക്കുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ച് വാഹനമോടിച്ച കേസ് : അശ്വന്ത് കോക്കിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

0
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ...

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് നല്‍കി

0
വടശ്ശേരിക്കര : തൂഫാന്‍ 2.0 വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന്...

മുഖ്യമന്ത്രി വി.ഡി.സതീശന് ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട ഡി.സി.സി.യില്‍ സ്വീകരണം നല്‍കും

0
പത്തനംതിട്ട : സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രി...