കൺമുന്നിൽ ആന ; രക്ഷപ്പെടുന്നതിനിടെ ബൈക്കിൽനിന്നു വീണ് അധ്യാപകർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : ആനയെ കണ്ട് പേടിച്ച് ബൈക്ക് മറിഞ്ഞ് രണ്ട് അധ്യാപകര്‍ക്ക് പരിക്ക്. കൊല്ലം ശാസ്താംകോട്ട ഷാലിമാലയം അനീഷ് അലക്സ്(31), കൊല്ലം ശൂരനാട് ഇന്ദ്രഭവനത്തിൽ ഇന്ദ്രജിത്ത്(38) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകീട്ട് നാലിനു മണിയാർ–കട്ടച്ചിറ റൂട്ടിൽ തോട്ടപ്പുരയ്ക്കു സമീപമാണ് സംഭവം. ഇരുവരും പരുക്കുകളോടെ ആനയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കട്ടച്ചിറ ഗവ.ഹൈസ്കൂളിലെ രണ്ട് അധ്യാപകർ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാനയുടെ മുന്നിൽ മറിഞ്ഞു വീഴുകയായിരുന്നു.  ഇവർക്കു പിന്നാലെ ജീപ്പിൽ എത്തിയ മറ്റ് അധ്യാപകരാണ് ഇരുവരെയും ആനയുടെ മുന്നിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇന്ദ്രജിത്തിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്ദ്രജിത്തിന്‍റെ ഇടതു കൈ ഒടിഞ്ഞിട്ടുണ്ട്. അനീഷ് രാത്രി വീട്ടിലേക്കു പോയെങ്കിലും ദേഹത്തും കാലിനും ചതവ് ഏറ്റതിന്‍റെ കടുത്ത വേദനയുണ്ട്. കട്ടച്ചിറ ഹൈസ്കൂളിലെ എൽപി വിഭാഗം അധ്യാപകരാണ് ഇരുവരും.

അനീഷിന്‍റെ വാഹനത്തില്‍ ഇരുവരും  സ്കൂളിൽ നിന്ന് മണിയാറിലേക്കു വരുകയായിരുന്നു. തോട്ടിൽ നിന്ന് വെള്ളം കുടിച്ച ശേഷം മുളംചില്ല കാട്ടിലൂടെ റോഡ് മുറിച്ച് കടക്കാൻ ആന എത്തുമ്പോഴാണ് ബൈക്ക് ആനയുടെ മുന്നിൽപെട്ടത്. ചിന്നം വിളിച്ച് നിൽക്കുകയായിരുന്ന ആനയുടെ മുന്നിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് റോഡിലേക്കു മറിഞ്ഞ് വീഴുകയും  ഇരുവരും വാഹനത്തിന്‍റെ അടിയിൽപെടുകയും ചെയ്തു. തൊട്ട് പിന്നാലെ എത്തിയ സഹാധ്യാപകർ കാണുന്നത് റോഡിൽ വീണ് കിടക്കുന്ന ഇരുവരെയുമാണ്.

ഉടൻ തന്നെ എത്തിയ വാഹനത്തിൽ പ്രധാന അധ്യാപിക ഹരിപ്രീയയുടെ നേതൃത്വത്തിൽ പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. മണിയാറിൽ നിന്ന് 7 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചു വേണം കട്ടച്ചിറ സ്കൂളിൽ എത്താൻ. ബസ് സൗകര്യം ഇല്ല. സ്കൂളിലേക്കു വന്ന് പോകാൻ അധ്യാപകർ സ്വന്തം നിലയിൽ ടാക്സി വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പകൽ പോലും ആനകളുടെ സാന്നിധ്യം പതിവാണ്. ഇതു കാരണം ഒന്നിച്ചാണ് അധ്യാപകർ വാഹനങ്ങളിൽ സ്കൂളിൽ എത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...