ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം ; അനാഥാലയത്തിലെ 15 കാരനെ തല്ലിച്ചതച്ച് വൈദികന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : മോഷണകുറ്റം ആരോപിച്ച് അനാഥാലയത്തിലെ 15കാരനെ വൈദികൻ തല്ലിച്ചതച്ചു. തൃശ്ശൂർ ദിവ്യ ഹൃദയാശ്രമത്തിലെ ഫാ. സുശീലാണ് പതിനഞ്ചുകാരനെ മർദിച്ചത്. സംഭവത്തില്‍ ഒല്ലൂർ പോലീസ് കേസ് എടുത്തു. ഇന്നലെ രാത്രിയാണ് പീച്ചി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് വൈദികന്റെ മർദ്ദനമേറ്റത്. സ്കൂൾ ബസ്സിലെ ആയയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഫാദർ സുശീൽ പതിനഞ്ചുകാരനെ മർദ്ദിച്ചത്.

തല്ലുകൊണ്ട് പേടിച്ച് അനാഥാലയത്തിന് പുറത്തേക്ക് ഓടിയ കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് വൈദികന്‍റെ ക്രൂര മര്‍ദ്ദനം പുറത്തുവന്നത്. പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈ കാലുകളിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഒല്ലൂർ പോലീസ് ഫാദർ സുശീലിനെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് 2018 മുതൽ പീച്ചിയിലെ ദിവ്യ അനാഥാലയത്തിലാണ് വിദ്യാർത്ഥി താമസിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...