ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂപ്പാറ സ്വദേശി അബ്‌ദുൽ റഹ്മാൻ (22) ആണ് മരിച്ചത്. മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരിൽ ഒരാളുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. ഇടുക്കി മുരിക്കുംതൊട്ടി ആപ്‌കോസിന് സമീപം ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു അപകടം. അപകട കാരണം നിലവിൽ വ്യക്തമായിട്ടില്ല. ഇന്നലെ രാത്രിയോടെ തലയിൽ രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് അബ്‌ദുൽ റഹ്മാന്റെ മരണം.

ഗുരുതരമായി പരിക്കേറ്റ വിശ്വ തിലങ്കർ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒപ്പം ഉണ്ടായിരുന്ന ആൽബിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിൽ കാർ തട്ടിയതാവാമെന്ന് യുവാക്കളുടെ മാതാപിതാക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം : കെ മുരളീധരൻ നിലപാട് പറയണമെന്ന്...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...